കാർപ്പെന്റെർ സീറ്റൊഴിവ്.

Tuesday 27 September 2022 12:00 AM IST

കോട്ടയം. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ​ഗവ.ഐ.റ്റി.ഐയിൽ എൻ.സി.വി.റ്റി അം​ഗീകാരമുള്ള കാർപ്പെന്റെർ ട്രേഡിൽ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആവശ്യമായ രേഖകൾ സഹിതം 30ന് മുമ്പ് ഐ.ടി.ഐയിൽ നേരിട്ടെത്തുന്നവർക്ക് അഡ്മിഷൻ ലഭിക്കും. എസ്.എസ്.എൽ.സി ജയിച്ചവരോ തോറ്റവരോ ആയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സൗജന്യ പരിശീലനത്തോടൊപ്പം ലംപ്സം​ഗ്രാൻ്റും പ്രതിമാസ ​സ്റ്റൈപ്പന്റും യൂണിഫോം അലവൻസും ​സ്റ്റഡിടൂർ അലവൻസും നൽകും. എല്ലാ ട്രെയിനികൾക്കും ഉച്ചഭക്ഷണവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 94 47 99 11 74, 80 75 79 40 49

Advertisement
Advertisement