ആസിഫ് അലി ചിത്രം കാസർഗോൾഡ് ആരംഭിച്ചു
വീണ്ടും മൃദുൽ നായർക്കൊപ്പം
ബി.ടെക്കിനു ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും വീണ്ടും ഒരുമിക്കുന്നു. കാസർഗോൾഡ് എന്നു പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ഷൈൻ ടോം ചാക്കോ, സണ്ണി വയ്‌ൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രചനയും മൃദുൽ നായർ നിർവഹിക്കുന്നു. ജെബിൻ ജേക്കബ് ആണ് ഛായാഗ്രഹണം . മനോജ് കണ്ണോത്താണ് എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര. സരിഗമ അവതരിപ്പിക്കുന്ന ചിത്രം മുഖരി എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ: എ.എസ്. ദിനേശ്, ശബരി.
അതേസമയം കൊത്ത് ആണ് അവസാനം തിയേറ്ററിൽ എത്തിയ ആസിഫ് അലി ചിത്രം. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന എ. രഞ്ജിത്ത് സിനിമ, സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയും ഷാജി കൈലാസിന്റെ കാപ്പ, ജീത്തു ജോസഫിന്റെ കൂമൻ എന്നിവയാണ് ആസിഫ് അലി പൂർത്തിയാക്കിയ ചിത്രങ്ങൾ. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഒറ്റ ഷെഡ്യൂൾ പാക്കപ്പിലാണ്.
ദിൻജിത്ത് അയ്യാനത്ത് സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാകാണ്ഡം ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം.