പേടിപ്പെടുത്താൻ കുമാരി ടീസർ
Tuesday 27 September 2022 6:00 AM IST
ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമാരി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഭയവും ഉദ്വേഗവും നിറയ്ക്കുന്ന ടീസറിൽ കാഞ്ഞിരങ്ങോട് എന്ന ഗ്രാമവും അവിടേക്ക് എത്തുന്ന കുമാരി എന്ന നായികയെയും ടീസറിൽ കാണാം. പൃഥ്വിരാജാണ് വിവരണം നൽകുന്നത്. രണത്തിലൂടെ ശ്രദ്ധേയനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രാഹുൽ മാധവ്, സ്ഫടികം ജോർജ്, ശിവജിത്ത് നമ്പ്യാർ, സുരഭി ലക്ഷ‌്‌മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം എന്നിവരാണ് മറ്റു താരങ്ങൾ. നിർമൽ സഹദേവും ഫസൽ ഹമീദും ചേർന്നാണ് രചന. ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക് സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് അവതരിപ്പിക്കുന്നു. സംഗീതം: ജേക്സ് ബിജോയ്. പി.ആർ.ഒ: എ.എസ്. ദിനേശ്.