പുഷ്‌പ 2 വിൽ സായ് പല്ലവി
Tuesday 27 September 2022 6:00 AM IST
അല്ലു അർജുൻ ചിത്രം പുഷ്‌പ 2വിൽ സായ് പല്ലവി. ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ സായ‌്‌പല്ലവി അവതരിപ്പിക്കുന്നത്. ഒക്‌ടോബർ 1ന് പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മികച്ച വിജയം നേടിയ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ് റെയ്‌സ് ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ രണ്ടാം ഭാഗത്തിലും സാന്നിദ്ധ്യമാവുന്നു. ചിത്രത്തിനു വേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവച്ചിരിക്കുന്നത്. ബോളിവുഡ് താരം മലൈക അറോറയുടെ ഐറ്റം നമ്പർ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.