കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം

Tuesday 27 September 2022 3:27 AM IST

പോത്തൻകോട്: മുരുക്കുംപുഴ ശ്രീകാളകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകർത്ത് മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറി വാതിലുകൾ തകർത്ത് മോഷണശ്രമവും നടത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കുറെ നാളായി തുറക്കാത്തതിനാൽ കാണിക്ക വഞ്ചിയിൽ നല്ലൊരു തുക ഉണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്.സന്ധ്യയായി കഴിഞ്ഞാൽ ക്ഷേത്രത്തിന് സമീപത്തെ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചുവരുന്നതായും, ചില ലഹരി മാഫിയ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് അശോകകുമാറും സെക്രട്ടറി ധർമ്മരാജനും ആവശ്യപ്പെട്ടു.