കുൽഗാമിൽ ഏറ്റുമുട്ടൽ മൂന്നു പേർക്ക് പരിക്ക്

Tuesday 27 September 2022 12:54 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. കുൽഗാമിലെ ബത്പോര ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 
Advertisement
Advertisement