572 തെരുവ് നായകൾക്ക് വാക്‌സിനേഷൻ നടത്തി

Tuesday 27 September 2022 12:02 AM IST

ആലപ്പുഴ: നഗരസഭയിൽ തെരുവ് നായകൾക്കുള്ള മെഗാ വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുന്നു. മൂന്ന് ദിവസം കൊണ്ട് 572 തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നടത്തി. തിരുമല, ജില്ലാകോടതി, പുന്നമട,കരളകം, കൊറ്റംകുളങ്ങര, അവലൂക്കുന്ന്, തത്തംപള്ളി, കിടങ്ങാംപറമ്പ്, പൂന്തോപ്പ്, കാളാത്ത്, ചാത്തനാട്
തോണ്ടൻകുളങ്ങര, മന്നത്ത് ആശ്രമം, ആറാട്ടുവഴി, കളപ്പുര, വാടക്കനാൽ, സീവ്യൂ എന്നിവിടങ്ങളിലായി പ്രധാന റോഡുകളിലും ഇടറോഡുകളിലും കണ്ടെത്തിയ 209 നായകൾക്കാണ് ഇന്നലെ വാക്‌സിനേഷൻ നടത്തിയത്. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് നഗരത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

Advertisement
Advertisement