ബി.ജെ.പി നേതാക്കളുടെ വീട്ടിൽ ബോംബേറ്: 15 പേർ അറസ്റ്റിൽ

Tuesday 27 September 2022 12:41 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ബി.ജെ.പി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറ് കേസുകളിൽ 15 പേർ അറസ്റ്റിൽ. ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾക്കും വീടുകൾക്കും നേരെയായിരുന്നു ആക്രമണം.

എസ്.ഡി.പി.ഐ സേലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തും. തൂത്തുക്കുടിയിൽ ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിന്റെ കാറിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. തൂത്തുക്കൂടി ബസ് സ്റ്റാൻഡിനു സമീപം നിറുത്തിയിട്ടിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു.