മികച്ച പ്രകടനം കാഴ്ചവച്ച് ഐ.എൻ.എസ് സത്പുര ഒാസ്ത്രേലിയൻ തീരത്ത്

Tuesday 27 September 2022 1:31 AM IST

മെൽബൺ: ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ് സത്പുര റോയൽ ഒാസ്ത്രേലിയൻ നേവി ആതിഥ്യമേകുന്ന അന്താരാഷ്ട്ര യുദ്ധക്കപ്പൽ എക്സർസൈസ് 'കക്കഡു -2022"ൽ. ഐ.എൻ.എസ് സത്പുരയെ കൂടാതെ പി-18 പെട്രോളിംഗ് വിമാനവും എക്സർസൈസിൽ പങ്കുചേരുന്നുണ്ട്.

മുങ്ങിക്കപ്പൽ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ എക്സർസൈസുകളിൽ പങ്കെടുക്കുന്ന സത്പുര തന്ത്രപരവും വിദഗ്ദ്ധവുമായ നീക്കങ്ങളിലൂടെ ലക്ഷ്യം തെറ്റാതെയുള്ള ഗൺഫയറിംഗിലും വൈഭവം തെളിയിച്ചു. കക്കഡു-2022 നാവിക എക്സർസൈസ് ലക്ഷ്യമിടുന്നത് വിവിധരാജ്യങ്ങളുടെ കപ്പൽപ്പടകൾക്ക് പരസ്പരം ഇടപഴകാനും കൂട്ടായപ്രവർത്തനത്തിലൂടെ അനുഭവസമ്പത്ത് നേടാനുമാണെന്ന് ഇന്ത്യൻ നാവിക സേന പത്രക്കുറിപ്പിൽ പറഞ്ഞു. 6000 ടൺ കേവുഭാരമുള്ള ഐ.എൻ.എസ് സത്പുര മിസൈൽ ഘടിപ്പിച്ച യുദ്ധക്കപ്പലാണ്. നേവിയുടെ വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കൻ കപ്പൽപടയിലെ അംഗമാണ്.

തുറമുഖത്തും കടലിലുമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന എക്സർസൈസ് 14 രാജ്യങ്ങളിലെ നാവികസേനകൾ പങ്കെടുക്കുന്നുണ്ട്.

Advertisement
Advertisement