ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി; ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ

Tuesday 27 September 2022 7:49 AM IST

വാഷിംഗ്ടൺ: നാസയുടെ ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.44നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഛിന്നഗ്രഹത്തിൽ ഡാർട്ട് പേടകം ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്.

ഭൂമിയെ ലക്ഷ്യംവച്ച് വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഡബിൾ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് എന്ന ഡാർട്ട്. ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ 23 ന് രാത്രി 10.21 ന് കാലിഫോർണിയയിൽ നിന്നാണ് ഡാർട്ട് വിക്ഷേപിച്ചത്. 612 കിലോ ഭാരവും ഒന്നര മീറ്ററോളം നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്.