നിങ്ങൾ എത്ര വയസുവരെ ജീവിക്കും എന്നറിയാൻ കയ്യിലേയ്ക്ക് നോക്കിയാൽ മതി

Tuesday 27 September 2022 4:00 PM IST

​​​​​​കയ്യിലെ രേഖകൾ, നിറം എന്നിവ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തെയും ഭാവിയെയും കുറിച്ച് പറയുന്നതാണ് ഹസ്തരേഖാ ശാസ്ത്രം. ഈ ശാസ്ത്രം ഭാരതത്തിൽ നിന്നും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നാണ് വിശ്വാസം. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചെറിയൊരു സൂചന മാത്രമേ ഹസ്തരേഖാ ശാസ്ത്രത്തിലൂടെ ലഭിക്കുകയുള്ളൂ. ഈ ശാസ്ത്രത്തിലൂടെ ഒരു വ്യക്തിയുടെ ആയുസ് എത്രയെന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന് നോക്കാം.

​​​​കൈപ്പത്തിയുടെ തൊട്ട് താഴെയായി കാണുന്ന രേഖയാണ് ബ്രെയിസ്‌ലറ്റ് രേഖ. ഒരാളുടെ ആരോഗ്യ, സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള പല കാര്യങ്ങളും ഈ രേഖയിലൂടെ മനസിലാക്കാൻ കഴിയുന്നതാണ്. ഈ രേഖ ആയുസിനെ പറ്റി നൽകുന്ന സൂചനകൾ എന്തൊക്കെയെന്ന് നോക്കാം.

ഒരു വര- കയ്യിൽ ബ്രെയിസ്‌ലറ്റ് രേഖ ഒന്നുമാത്രമേ ഉള്ളുവെങ്കിൽ അവർ നല്ല ആരോഗ്യമുള്ളവരാണ്. നല്ല ചുറുചുറുക്കുല്ളവരാണ് ഇവർ. 25 മുതൽ 30 വയസ് വരെയായിരിക്കും ഇവരുടെ ആയുസ്. ആയുർ രേഖ കൂടി കണക്കിലെടുക്കേണ്ടതിനാൽ ആയുസിന്റെ കാര്യത്തിൽ വ്യത്യാസം വന്നേക്കാം.

രണ്ടുവര- കയ്യിൽ രണ്ട് ബ്രെയിസ്‌ലറ്റ് രേഖയുള്ളവർ സാമ്പത്തികമായി ഉന്നതങ്ങളിലെത്താൻ സാദ്ധ്യതയുള്ളവരാണ്. 25 മുതൽ 50 വയസുവരെയാണ് ഇവരുടെ ആയുസ്. എന്നാൽ ഇവരുടെ ആയുർ രേഖ നീണ്ടതും തെളിഞ്ഞതുമാണെങ്കിൽ ആയുസ് വർദ്ധിക്കുന്നതാണ്. കൂടാതെ ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.

മൂന്നുവര- കയ്യിൽ മൂന്ന് ബ്രെയിസ്‌ലറ്റ് രേഖയുള്ളവർ ജോലിയോട് ആത്മാർത്ഥതയുള്ളവരാണ്. 50 മുതൽ 70 വയസുവരെയാണ് ഇവരുടെ ആയുസ്.

നാലുവര- കയ്യിൽ നാല് ബ്രെയിസ്‌ലറ്റ് രേഖയുള്ളവർ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അനായാസം നേരിടുന്നവരാണ്. ഏത് സാഹചര്യത്തെയും ധൈര്യത്തോടെ നേരിടുന്ന ഇവർ കുടുംബത്തോട് വളരെയധികം സ്നേഹമുള്ളവരാണ്. 70 മുതൽ 100 വയസുവരെയാണ് ഇവരുടെ ആയുസ്. കൂടാതെ ജീവിതത്തിൽ പ്രശസ്തി നേടാനുള്ള സാദ്ധ്യതയുള്ളവരാണ് ഇക്കൂട്ടർ.

Advertisement
Advertisement