സസ്‌പെൻസും ദുരൂഹതയും നിറച്ച് നിണം സെപ്തംബർ 30ന് 

Tuesday 27 September 2022 4:07 PM IST

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ കെ നിർമാണവും, അമർദീപ് സംവിധാനവും വിപിന്ദ് വി രാജ് ദൃശ്യാവിഷ്‌കാരവും നിർവഹിച്ച 'നിണം 'സെപ്തംബർ 30ന് പ്രദർശനത്തിനെത്തുന്നു. സൈനപ്‌ളേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ദുരൂഹതയും സസ്‌പെൻസും നിറച്ച ചിത്രത്തിലെ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. അവർക്കൊപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം സുധേന്ദുരാജ്, ആലാപനം സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ ഷാൻ എസ് എം കടയ്ക്കാവൂർ, കലബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ മനു ചൈതന്യ, ഓഡിയോഗ്രാഫി ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് പ്ലാനറ്റ് ഓഫ് ആർട്ട് സ്റ്റുഡിയോ, സ്റ്റിൽസ് വിജയ് ലിയോ, പി ആർ ഓ അജയ് തുണ്ടത്തിൽ.