അപകട സാദ്ധ്യതയുള്ളതിനാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക; അപ്രതീക്ഷിതമായി പണം ലഭിക്കുന്നതും ഈ നക്ഷത്രക്കാർക്കാണ്

Tuesday 27 September 2022 4:31 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്റ്റംബർ 28 - 1198 കന്നി 12 ബുധനാഴ്ച. പുലർച്ചെ 6 മണി 13 മിനിറ്റ് 51 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )

അശ്വതി: ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തിയുണ്ടാകും.


ഭരണി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും, പല മേഖലകളില്‍ നിന്നായി വരുമാനം വരാനിടയുണ്ട്.


കാര്‍ത്തിക: സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയും സഹകരണവുമുണ്ടാകും. പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും.


രോഹിണി: കോടതി കാര്യങ്ങള്‍ സന്ധിയിലോ വിജയത്തിലോ കലാശിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.


മകയിരം: താല്‍ക്കാലിക ജോലി സ്ഥിരപ്പെടും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ലഭിക്കും, പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.


തിരുവാതിര: വിവാഹം അന്വേഷിക്കുന്നവരെ തേടി അനുകൂലമായ ആലോചനകളെത്തും. മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെടും.


പുണര്‍തം: ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കും. സര്‍ക്കാരില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, കുടുംബാഭിവൃദ്ധിയുണ്ടാകും.


പൂയം: ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും, സഹോദരങ്ങളാല്‍ പലവിധ വിഷമതകളുമുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ സത്യസന്ധത കുറയും.


ആയില്യം: ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും.


മകം: ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കാര്യ നിര്‍വഹണത്തിനു സുഹൃത്തുക്കളുടെ സഹായം തേടും.


പൂരം: ആരോപണങ്ങള്‍ക്ക് വിധേയരാകും, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. അധിക ചെലവും ബാദ്ധ്യതകളും വന്നു ചേരും.


ഉത്രം: പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശ്രദ്ധ ആവശ്യമാണ്, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം.


അത്തം: മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം, പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും സമയം.


ചിത്തിര: മുടങ്ങിക്കിടന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും, പല മേഖലകളിലൂടെയും വരുമാനം ലഭിക്കും.


ചോതി : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യങ്ങളും ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ധാരാളം പണം ചെലവഴിക്കേണ്ടി വരും.


വിശാഖം: പല മേഖലകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ സാമ്പത്തിക നേട്ടമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.


അനിഴം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാക്ചാതുര്യവും സാമര്‍ത്ഥ്യവും ഉണ്ടാകും. സകലവിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും.


കേട്ട: കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വാക് ചാതുര്യവും വശ്യതയാര്‍ന്ന പ്രവര്‍ത്തിയിലൂടെ അന്യരെ ആകര്‍ഷിക്കും.


മൂലം: പുതിയ സുഹൃദ്ബന്ധങ്ങള്‍ ഗുണകരമാകും. ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും അവസരം.


പൂരാടം: പെണ്‍മക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും.


ഉത്രാടം: സന്താനങ്ങള്‍ക്ക് ഉദ്യോഗം ലഭിക്കാനും വിവാഹം നടക്കാനും അനുയോജ്യമായ സമയം. ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം.


തിരുവോണം: ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും.


അവിട്ടം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതിലും അവസാന നിമിഷം തടസങ്ങളുണ്ടാകും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കും.


ചതയം: സ്വന്തമായി തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസം നേരിടും, കുടുംബത്തില്‍ നിന്നും മാറിതാമസിക്കാനുള്ള അവസരം വരും.


പൂരുരുട്ടാതി: വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നികുതി വകുപ്പില്‍ നിന്ന് ഉപദ്രവങ്ങളുണ്ടാകും.ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.


ഉത്രട്ടാതി: അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും.അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പ്രശ്‌നങ്ങളുണ്ടാകും.


രേവതി: അപകട സാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.