സെവൻത് ഡേ ഫിലിം ഫെസ്റ്റിവൽ
Wednesday 28 September 2022 6:03 AM IST
ദ സെവൻത് ഡേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇൻ ഇൻഡിപെൻഡന്റ് ഫെസ്റ്റ് ഇന്ന് മാർ ഇവാനിയോസ് കോളേജിൽ സമാപിക്കും. പ്രശസ്ത സംവിധായകൻ വേണു നായർ ആണ് ഫെസ്റ്റിവൽ ഡയറക്ടർ. ഏഴ് രാജ്യങ്ങളിൽനിന്ന് 76 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5.30ന് സമാപന സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി നടി ജലജയ്ക്ക് സമഗ്ര സംഭാവന പുരസ്കാരം നൽകും.സ്വിറ്റ്സർലൻഡിൽ നിന്നുള്ള അൽവാരോ ,ഗിയനി മാർക്കെസി എന്നിവർ സംസാരിക്കും. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ.