ലൗ ജിഹാദ് തടയാൻ ഗർബ സംഘാടകർ

Wednesday 28 September 2022 12:30 AM IST

ഭോപ്പാൽ: നൃത്ത പന്തലുകളിൽ ആളുകളെ പ്രവേശിപ്പിക്കും മുമ്പ് തിരിച്ചറിയൽ രേഖ പരിശോധിക്കാൻ ഗർബ സംഘാടകരോട് മദ്ധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം പരിപാടികൾ ലവ് ജിഹാദിനുള്ള മാർഗമാണെന്ന സാംസ്കാരിക മന്ത്രി ഉഷ താക്കൂറിന്റെ പരാമർശത്തിനു പിന്നിലെയാണ് സർക്കാർ തീരുമാനം.

ലവ് ജിഹാദ് തടയാൻ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കാവു എന്ന് സെപ്തംബർ എട്ടിന് ഉഷ താക്കൂർ പറഞ്ഞിരുന്നു. അതേസമയം നവരാത്രി ഉത്സവം പോലുള്ള വിശുദ്ധ അവസരങ്ങളിൽ സമാധാനവും ഐക്യവും നിലനിറുത്താൻ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കാവൂ എന്ന് സംഘാടകർക്ക് നിർദ്ദേശം നൽകിയതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. തിങ്കളാഴ്ച മുതലാണ് നവരാത്രി ഉത്സവം ആരംഭിച്ചത്.

Advertisement
Advertisement