ആശാ പരേഖിന് ഫാൽക്കേ അവാർഡ്

Wednesday 28 September 2022 12:00 AM IST
f

ന്യൂഡൽഹി: ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പഴയകാല ബോളിവുഡ് താരം ആശാ പരേഖിന് 2020-ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ്. 30ന് ന്യൂഡൽഹിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പങ്കെടുക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഗുജറാത്തിലെ ബോറ മുസ്ളീം കുടുംബത്തിൽ ജനിച്ച ആശാ പരേഖ് 10-ാം വയസിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. 95-ലധികം സിനിമകളിൽ അഭിനയിച്ചു. നർത്തകിയായും തിളങ്ങി. 1992-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അവിവാഹിതയാണ്.

ആശാ ഭോസ്ലെ, ഹേമ മാലിനി, പൂനം ധില്ലൻ, ടി.എസ്. നാഗാഭരണ, ഉദിത് നാരായൺ എന്നിവരടങ്ങിയ ജൂറിയാണ് 52-ാമത് ഫാൽക്കെ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

Advertisement
Advertisement