നഗ്നതാ പ്രദർശനം ,യുവാവ് അറസ്റ്റിൽ
Wednesday 28 September 2022 1:27 AM IST
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ ചരുവിള വീട്ടിൽമുണ്ടാസ് എന്ന അജയകുമാറി(38)നെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളും സ്ത്രീകളുംനടന്നുപോകുന്ന വഴിയിൽ സ്ഥിരമായി നഗ്നതാ പ്രദർശനംനടത്തിവന്ന ഇയാളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് അറസ്റ്റിലായത്. പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.