ജയശങ്കർ പെന്റഗണിൽ

Wednesday 28 September 2022 5:41 AM IST

വാഷിംഗ്ടൺ : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിൽ ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനുമായി കൂടിക്കാഴ്ച നടത്തി. ഇന്തോ - പസഫിക്ക് മേഖലയുടെ ശോഭനമായ ഭാവിയ്ക്ക് ഇന്ത്യയും യു.എസും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഓസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, പാകിസ്ഥാന് യു.എസ് എഫ് - 16 വിമാനങ്ങൾ നൽകുന്നതിരെ കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയ്ക്കിടെ ജയശങ്കർ രംഗത്തെത്തിയിരുന്നു. എന്നാൽ, പാകിസ്ഥാനുമായും ഇന്ത്യയുമായും തങ്ങൾക്കുള്ള ബന്ധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നില്ലെന്നും ഇരുരാജ്യങ്ങളും തങ്ങളുടെ പങ്കാളികളാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു. യു.എസ് - പാക് ബന്ധം ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ പരസ്പരം നിറവേറ്റില്ലെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement
Advertisement