പ്രതിഷേധവുമായി ജനങ്ങൾ

Wednesday 28 September 2022 5:41 AM IST

ടോക്കിയോ : ഷിൻസോ ആബെയുടെ ഔദ്യോഗിക അന്തിമോപചാരച്ചടങ്ങുകൾക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തി. ഭീമമായ തുകയ്ക്ക് സർക്കാരിന്റെ പണം ഉപയോഗിച്ച് ചടങ്ങുകൾ നടത്തുന്നതിനെതിരെയായിരുന്നു ഇത്. ചടങ്ങുകൾ പ്രഖ്യാപിക്കപ്പെട്ടത് മുതൽ ജപ്പാനിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിനേക്കാൾ കൂടുതൽ തുക ആബെയുടേതിനായെന്നാണ് ആരോപണം. ഏകദേശം 1.7 ബില്യൺ യെൻ ആണ് ചടങ്ങുകളുടെ ചെലവ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജപ്പാനിലെ നരുഹിറ്റോ ചക്രവർത്തിയും മസാകോ ചക്രവർത്തിനിയും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. പ്രധാന പ്രതിപക്ഷ പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

Advertisement
Advertisement