പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മകൾ ഗുരുതരാവസ്ഥയിൽ

Wednesday 28 September 2022 6:47 AM IST

പാലക്കാട്: ഒറ്റപ്പാലത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി (38) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തിൽ മകൾ അനഘയ്ക്കും പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഉറങ്ങിക്കിടന്ന രജനിയേയും അനഘയേയും പ്രതി വെട്ടുകയായിരുന്നു. രജനി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനഘയുടെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുറച്ച് ദിവസമായി കൃഷ്ണദാസ് അസ്വസ്ഥനായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.