സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു
Wednesday 28 September 2022 4:34 PM IST
സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ,ജില്ലാ പ്രോജക്ട് ഓഫീസുകളിലും ,ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും , ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു . ഒഴിവുകൾ ചുവടെ സൂചിപ്പിക്കുന്നു
1- സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ 2- ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ 3 - ജില്ലാ പ്രോഗ്രാം ഓഫീസർ 4- ബ്ലോക്ക് പ്രോജക്ട് കോ-കോർഡിനേറ്റർ 5- ബി ആർ സി ട്രെയിനർ (ബ്ലോക്ക് തലം) ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ് . (www. ssakerala.in ,samagrashikshakeralanews.in )