പുരസ്കാരം സമർപ്പിച്ചു.

Thursday 29 September 2022 12:00 AM IST

കോട്ടയം. മാനവികം സോഷ്യൽ സർക്കിളിന്റെ ഫ്രാൻസിസ് ആചാര്യ സ്മാരക പ്രഭാഷണ ഉദ്ഘാടനവും ശാസ്ത്ര പുരസ്കാര സമർപ്പണവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഫ്രാൻസിസ് ആചാര്യ ശാസ്ത്ര പുരസ്കാരം എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസിന് സമർപ്പിച്ചു. കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആചാര്യ സ്മാരക പ്രഭാഷണം ശാന്തിഗിരി ആശ്രമ ജനറൽ സെകട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നടത്തി. മോഹൻ ഡി.കുറിച്ചി, സണ്ണി വർഗീസ്., മേരി ജോൺ, യോഗീരാജ് തെക്കേമറ്റം എന്നിവരെയും മന്ത്രി ആദരിച്ചു.