ദിലീപ് - അരുൺ ഗോപി ചിത്രം ആരംഭിച്ചു

Thursday 29 September 2022 6:00 AM IST

രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും സംവിധായകൻ അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ആരംഭിച്ചു.ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചു.ബോളിവുഡ് താരം തമന്ന ആണ് നായിക. ജേർണി കം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ബോളിവുഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ അണിനിരക്കുന്നു. ഡിനോമോറിയോ ആണ് ഇവരിൽ ഒരാൾ. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ,ലെന എന്നിവരാണ് മറ്റു താരങ്ങൾ. രചന ഉദയകൃഷ്ണ. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.സംഗീതം -സാം സി .എസ്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.യു.പി, ജാർഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളാണ് മറ്ര് ലൊക്കേഷൻ. പി.ആ‍ർ. ഒ വാഴൂർ ജോസ്.