ആറളം ഫാമിൽ ആനമതിൽ യാഥാർത്ഥ്യമാക്കണം:എം.വി.ജയരാജൻ

Wednesday 28 September 2022 10:05 PM IST

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ വിമർശനവുമായി സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ.മൂന്ന് മന്ത്രിമാർ നേരത്തെ നടത്തിയ യോഗ തീരുമാനപ്രകാരം ആറളം ഫാമിൽ ആനമതിൽ യാഥാർത്ഥ്യമാക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ആദിവാസികളെ സംരക്ഷിക്കാനുളള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

ഈക്കാര്യം വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാണ്. വൈദ്യുതി വേലികൊണ്ടു കാട്ടാനശല്യമൊഴിവാക്കാൻ കഴിയില്ല. യോഗ തീരുമാനത്തെ മറികടന്നുകൊണ്ടു വനംവകുപ്പ് കോടതിയിൽ ആനമതിൽ വേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് എന്തിനെന്ന് അറിയില്ല. മന്ത്രിതലത്തിലെടുത്ത തീരുമാനം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. ആറളം ഫാമിൽ കാട്ടാനശല്യം ആളുകളെ ജീവനെടുക്കുന്നതിനെതിരെ ഈ മാസം 30 ഇരിട്ടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് സി.പി. എം മാർച്ചു നടത്തും. ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട വാസുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു.

Advertisement
Advertisement