ഹിന്ദി പക്ഷാചരണം സമാപിച്ചു

Wednesday 28 September 2022 10:11 PM IST
കേരള കേന്ദ്ര സർവ്വകലാശാലയിൽ ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ നടത്തിവന്ന ഹിന്ദി പക്ഷാചരണം സമാപിച്ചു. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മൈസൂർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് അക്കാഡമിക് റിസോഴ്സ് പേഴ്സൺ ഡോ.സഞ്ജയ് പ്രസാദ് ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി വകുപ്പു മേധാവി പ്രൊഫ. താരു എസ്. പവാർ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ പ്രൊഫ.എം.എൻ.മുസ്തഫ ആശംയർപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഡോ.ധർമ്മേന്ദ്ര പ്രതാപ് സിംഗ് സ്വാഗതവും ഹിന്ദി ഓഫീസർ ഡോ.ടി.കെ.അനീഷ് കുമാർ നന്ദിയും പറഞ്ഞു. പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. കലാപരിപാടികളും അരങ്ങേറി. ഈ മാസം 14നാണ് പക്ഷാചരണത്തിന് തുടക്കം കുറിച്ചത്.

Advertisement
Advertisement