ഹിമാചൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബി.ജെ.പിയിൽ
Thursday 29 September 2022 1:03 AM IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മഹാജൻ അംഗത്വം സ്വീകരിച്ചു. കോൺഗ്രസിന് ദിശാബോധവും നേതൃത്വവുമില്ലെന്ന് ഹർഷ് മഹാജൻ ആരോപിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വിർഭദ്ര സിംഗിന്റെ അനുയായി ആയിരുന്നു ഹർഷ് മഹാജൻ. സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗാണ് സംസ്ഥാന കോൺഗ്രസിന്റെ അദ്ധ്യക്ഷ.