വീട്ടുവഴക്ക് തടയാനെത്തിയ പൊലീസുകാരന് മർദ്ദനം
Thursday 29 September 2022 1:23 AM IST
അമ്പലപ്പുഴ: വീട്ടുവഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ. പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ അശോകനാണ് (55) അറസ്റ്റിലായത്.
തന്നെയും മകളെയും അശോകൻ ഉപദ്രവിക്കുന്നതായി രാത്രിയിൽ ഭാര്യയാണ് പുന്നപ്ര സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടത്. തുടർന്ന് എസ്.ഐ പീറ്റർഅലക്സാണ്ടർ, സി.പി.ഒ വിനു, ഹോംഗാർഡ് ചാണ്ടി എന്നിവർ വീട്ടിലെത്തി. ഭാര്യയെ അശോകൻ കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനിടെ വിനുവിന്റെ കഴുത്തിൽ കമ്പി ചുറ്റുകയായിരുന്നു. എസ്.ഐയും ഹോംഗാർഡും ചേർന്ന് ഇയാളെ കീഴടക്കി. പരിക്കേറ്റ വിനുവിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.