സിറ്റി പൊലീസിലെ 13 ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒഫ് ഓണർ

Thursday 29 September 2022 12:00 AM IST

തൃശൂർ: സംസ്ഥാന പൊലീസ് മേധാവിയുടെ 2021ലെ ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരം പ്രഖ്യാപിച്ചു. സിറ്റി പൊലീസിലെ 13 ഉദ്യോഗസ്ഥർ പുരസ്‌കാരത്തിന് അർഹമായി. 2021 ൽ തൃശൂർ നഗരത്തിൽ നടപ്പിലാക്കിയ ശബ്ദരഹിത നഗരം – നോ ഹോൺ പദ്ധതി ആവിഷ്‌കരിച്ചതിന് തൃശൂർ എ.സി.പി ആയിരുന്ന വി.കെ. രാജു (ഇപ്പോൾ പാലക്കാട് ഡിവൈ.എസ്.പി) പുരസ്‌കാരത്തിന് അർഹനായി.

ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരം നേടിയ മറ്റുള്ളവർ: 2021ൽ പാറമേക്കാവ് ശ്മശാനത്തിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനും പ്രതികളെ അറസ്റ്റ് ചെയ്തതിനും വെസ്റ്റ് സബ് ഇൻസ്‌പെക്ടർ കെ.ആർ. രമിൻ, ഷാഡോ സബ് ഇൻസ്‌പെക്ടർ എൻ.ജി. സുവ്രതകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ. പളനിസ്വാമി, കെ.ബി. വിപിൻദാസ്.

ഇന്റലിജൻസ് വിവരശേഖരണം: സിവിൽ പൊലീസ് ഓഫീസർ ടി.ബി. വിശ്വേശ്വരൻ.

സിറ്റി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി സിറ്റി കമ്മിഷണർ ആർ. ആദിത്യ നടപ്പിലാക്കിയ സെന്റർ ഫൊർ എംപ്ലോയീ എൻഹാൻസ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് പദ്ധതി: സബ് ഇൻസ്‌പെക്ടർ കെ. സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജി പി.ബി.

കേസന്വേഷണത്തിലെ മികവ്: ഇൻസ്‌പെക്ടർ വി. കൃഷ്ണൻകുട്ടി, അസി. സബ് ഇൻസ്‌പെക്ടർ കെ. സൂരജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിന്റോ ദേവസി, കെ. സുബീർ കുമാർ.

സാമൂഹിക സേവനം: സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. ബിന്ദു.