ജോഡോ യാത്ര ഇന്ന് തമിഴ്‌നാട്ടിലേക്ക്

Thursday 29 September 2022 12:02 AM IST

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 19 നാൾ നീണ്ടുനിന്ന കേരള പര്യടനം പൂർത്തിയാക്കി ഇന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കും. രാവിലെ 6.30ന് നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവിൽ നിന്നാരംഭിച്ച് 11ന് വഴിക്കടവ് മണിമൂളിയിൽ എത്തുന്നതോടെയാണ് കേരളത്തിലെ സമാപനം. നാടുകാണി ചുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കും. വൈകിട്ട് നാലിന് ഗൂഡല്ലൂർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നാണ് പുനരാരംഭം. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ജോഡോ യാത്ര സെപ്തംബർ 11നാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. ഇതുവരെ 466 കിലോമീറ്ററുകൾ പിന്നിട്ടു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകൾ കടന്ന് ചൊവ്വാഴ്ചയാണ് ജോഡോ യാത്ര മലപ്പുറത്തെത്തിയത്.

Advertisement
Advertisement