സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുതിയ ബ്ലോക്ക് ശിലാസ്ഥാപനം
Thursday 29 September 2022 1:24 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തോടു ചേർന്ന് നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 9.30ന് സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും നിർവഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.കെ.മധു,വൈസ് പ്രസിഡന്റ് എ.പി.ജയൻ,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ എന്നിവർ സംസാരിക്കും.