ധർണ നടത്തി

Thursday 29 September 2022 1:35 AM IST

തിരുവനന്തപുരം: ഗ്രാമീണ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സമരസമിതി ചെയർമാൻ പി. സുകുമാരൻ അദ്ധ്യക്ഷനായി.

16 ഇന അവകാശ പത്രിക ഉന്നയിച്ച് നടത്തിയ സമരത്തിന്റെ ഭാഗമായി നടന്ന ധർണയുടെ സമാപനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ.യു.ജി.ഡി.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.യു. മുരളീധരൻ, എ.ഐ.ജി.ഡി.എസ്.യു അഖിലേന്ത്യാ കമ്മിറ്റി അംഗം ടി.വി.എം അലി, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.വിജയ, ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ, ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ.ജാഫർ, കെ.വി.സുധീർ കുമാർ, കെ.മഹേഷ്, പി.കെ.മുരളീധരൻ, എൻ.വി വിനോദ്, ബി.എസ്.വേണു, എം.പി.സതീശ്, അനു പി.ബേബി, എം.ടി.സുരേഷ്, കെ.സുന്ദരേശ്വരൻ, ഡേവിഡ് ജയിംസ്, പി.ജെ.വിൻസെന്റ്, ചന്ദ്രപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.