ബി.എസ്.എൻ.എൽ ടി.വി, ഉദ്ഘാടനം ഇന്ന്

Thursday 29 September 2022 1:35 AM IST

തിരുവനന്തപുരം: ബി.എസ്.എൻ.എൽ അതിവേഗ ഇന്റർനെറ്റ് ഫൈബർ ടു ഹോം (എഫ്.ടി.ടി.എച്ച്) വഴിയുടെ ടി.വി സേവനത്തിന്റെ ഉദ്ഘാടനം മണക്കാട്ട് ഇന്ന് രാവിലെ പത്തരയ്ക്ക് വി.കെ.പ്രശാന്ത് എം.എൽ.എ നിർവ്വഹിക്കും. പ്രിൻസിപ്പൽ ജനറൽമാനേജർ പി.ജി.നിർമ്മൽ അദ്ധ്യക്ഷനാകും.മണക്കാട് ഡിവിഷൻ അസി.ജനറൽ മാനേജർ എസ്. സജീവ് കുമാർ സ്വാഗതവും ടെലികോം ടെക്നിഷ്യൻ എസ്.ജയലക്ഷ്മി നന്ദിയും പറയും. ഉപഭോക്തൃ സേവന കേന്ദ്രം ഇൻ ചാർജും സബ് ഡിവിഷണൽ എൻജിനിയറുമായ ദിവ്യ വി.നാഥ് , സിവിൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ മനോജ്,സിവിൽ വിഭാഗം സബ് ഡിവിഷണൽ എൻജിനിയർ അനിൽ,ഗംഗാനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ,ഫൈബർ ടു ഹോം സബ് ഡിവിഷണൽ എൻജിനിയർ ജെ.സി.പ്രസാദ്,ജൂനിയർ ടെലികോം ഓഫീസർ എസ്.റെനി,അസി.ഓഫീസ് സൂപ്രണ്ട് വി.പി.ശിവകുമാർ,അസി.ടെലികോം ടെക്നിഷ്യൻ മീരകൃഷ്ണ എന്നിവർ സംസാരിക്കും.