കാൽലക്ഷം രൂപയുടെ ചെമ്പുകമ്പികൾ മോഷണം പോയി
Thursday 29 September 2022 1:22 AM IST
അരിമ്പൂർ : മനക്കൊടി കൃഷ്ണൻകോട്ട കോൾപ്പടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കണക്ഷൻ നൽകാനായുള്ള ചെമ്പ് കമ്പികൾ മോഷ്ടിച്ചു. പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടി വെച്ചിരുന്ന കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മേഴ്‌സിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല. പുതുതായി സബ്‌മേഴ്‌സിബിൾ മോട്ടോറുകൾ സ്ഥാപിച്ച ആറ് മുറി, മനക്കൊടി വെളുത്തൂർ അകമ്പാടം, വാരിയം തുടങ്ങിയ കോൾപ്പടവുകളിൽ മോഷണം നടന്നതായി കൃഷ്ണൻകോട്ട പടവ് കമ്മിറ്റി പ്രസിഡന്റ് വിദ്യാധരൻ, സെക്രട്ടറി വിൻസെന്റ് എന്നിവർ പറഞ്ഞു. അന്തിക്കാട് പൊലീസ് കേസെടുത്തു.