ചൈനീസ് റസ്റ്റോറന്റിൽ തീപിടിത്തം : 17 മരണം
Thursday 29 September 2022 6:13 AM IST
ബീജിംഗ്: വടക്ക് കിഴക്കൻ ചൈനയിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 17 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 10.10ന് ചാങ്ങ്‌ചുൻ നഗരത്തിലാണ് സംഭവം. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.