മാസ്‌ക് വച്ചാൽ ലിപ്സ്റ്റിക് മസ്റ്റാണ് ബിഗിലേ, ഈ ബാഗിനൊരു പ്രത്യേകതയുണ്ട്; ഇത്രയും സാധനങ്ങൾ ഇതിനകത്തുണ്ടെന്ന് ഗായത്രി അരുൺ

Thursday 29 September 2022 11:24 AM IST

താരങ്ങളുടെ വാട്സ് ഇൻ മൈ ബാഗ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നേരത്തെ ഗായിക അമൃത സുരേഷ്, നടിമാരായ മൈഥിലി, നിഷ സാരംഗ്, ദീപ്തി സതി,മനീഷ തുടങ്ങി നിരവധിപേരുടെ വീഡിയോകൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായത്രി അരുൺ. മാസ്‌ക്, ലിപ്സ്റ്റിക്, വണ്ടിയുടെ താക്കോൽ, ക്ലിപ് തുടങ്ങി നിരവധി സാധനങ്ങൾ നടിയുടെ ബാഗിലുണ്ട്.


'ഈ ബാഗിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ എന്റെ ഫ്രണ്ട് എനിക്ക് ഗിഫ്റ്റ് ചെയ്തതാണ്. ഇതിനകത്ത് എല്ലാവരുടെയും ബാഗിലുള്ള സാധനങ്ങളൊക്കെത്തന്നെയേ ഉള്ളൂ. കാർഡ്, പൈസ,വണ്ടിയുടെ താക്കോൽ,പേന, റൈറ്റിംഗ് പാഡ്, ചീപ്, ക്ലിപ്, മാസ്ക്, സേഫ്റ്റി പിൻ, ലിപ്സ്റ്റിക്. മാസ്‌ക് വച്ചാൽ ലിപ്സ്റ്റിക് മസ്റ്റാണ് ബിഗിലേ... ഇതൊക്കെയേ ഉള്ളൂ എന്റെ ഈ ബാഗിൽ.'- നടി പറഞ്ഞു.

Advertisement
Advertisement