കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടുമുട്ടി, ഒടുവിൽ ജീവിത സഖിയായി; രണ്ട് മാസത്തെ പ്രണയത്തെക്കുറിച്ച് സുധീർ പറവൂർ

Thursday 29 September 2022 1:24 PM IST

മഹാവീര്യർ അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സുധീർ പറവൂർ. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുകയാണ് അദ്ദേഹമിപ്പോൾ.

'ഞാൻ പെങ്ങൾ അനിയൻ ഞങ്ങൾ മൂന്ന് മക്കളാണ്. പെങ്ങൾ ഇപ്പോൾ ഇല്ല. എട്ടാം ക്ലാസുവരെ അമ്മ വീട്ടിൽ നിന്നായിരുന്നു പഠിച്ചത്.'- അദ്ദേഹം പറഞ്ഞു. ഒപ്പം താൻ പഠിച്ച സ്‌കൂളിലും അവതാരകയായ എലീനയ്‌ക്കൊപ്പം സുധീർ പോകുന്നു. കുടുംബത്തെയും കൂട്ടുകാരെയും അദ്ദേഹം പരിചയപ്പെടുത്തി.

തന്റേത് പ്രണയവിവാഹമായിരുന്നുവെന്നും സുധീർ വെളിപ്പെടുത്തി. 'രണ്ട് മാസത്തെ പ്രണയം. അവൾ കരിപ്പൂർ എയർപോർട്ടിലായിരുന്നു വർക്ക് ചെയ്തിരുന്നത്. ഒരു പ്രോഗ്രാമിന് അവിടെ പോയപ്പോൾ കണ്ടു, ഇഷ്ടപ്പെട്ടു. അങ്ങനെ വിവാഹത്തിലേക്ക് കടന്നു. അവളുടെ വീട് കോഴിക്കോട് ഭാഗത്താണ്.'- നടൻ പറഞ്ഞു.