പോപ്പുലർ ഫ്രണ്ടിന് തീവ്രതുർക്കി ഗ്രൂപ്പുകളുമായി ബന്ധം,​ അൽഖ്വയ്ദയുമായി സഹകരിച്ചിരുന്ന സംഘടനയെന്ന് വെളിപ്പെടുത്തൽ,​ എൻ ഐ എ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Thursday 29 September 2022 8:20 PM IST

ന്യൂഡൽഹി : കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ച പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് പുറത്തുവരുന്നത് കൂടുതൽ ഗുരുതര ആരോപണങ്ങൾ. തീവ്രവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.. . തീവ്ര തുർക്കി ഗ്രൂപ്പായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ റിലീഫ് ( ഐ.എച്ച്.എച്ച്( എന്ന സംഘടനയുമായി പി.എഫ്.ഐ നേതാക്കൾ സഹകരിച്ചിരുന്നു എന്നാണ് എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയത്.

തുർക്കി മനുഷ്യാവകാശ സംഘടനയെന്ന് അറിയപ്പെടുന്ന ഐ.എച്ച്.എച്ച് 2014ൽ സിറിയയിലെ ഭീകരർക്ക് ആയുധങ്ങൾ കടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഭീകര സംഘടനയായ അൽ ഖ്വ‌യ്ദയുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പി.എഫ്.ഐയുടെ ദേശീയ എക്സിക്യുട്ടീ്വ് കൗൺസിൽ അംഗങ്ങളായ ഇ.എം. അബ്ദുൾ റഹ്മാൻ,​ പി,​ കോയ എന്നിവർക്ക് ഇസ്താംബുളിൽ ഐ.എച്ച്.എച്ച് സ്വകാര്യ ആതിഥേയത്വം നൽകിയെന്നും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർ്ട്ട് ചെയ്യുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പോപ്പുലർ ഫ്രണ്ട് തുർക്കിയിൽ അടിത്തറ പാകിയത്. ഇതിനായി നൗഷാദെന്ന വിദ്യാർത്ഥിയെ സബഹാറ്റിൻ സൈബ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്നതിനായി അയച്ചു. ഇയാൾ മുഖേനയാണ് തുർക്കിയിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നത്.

ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ), ഇന്ത്യൻ സോഷ്യൽ ഫോറം ), റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ ) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടാതെ വിദേശത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ചും ചില വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.