70 ലക്ഷം കുപ്പികൾ നശിപ്പിക്കാൻ വ്യാപാരികൾ സർക്കാർ സഹായം തേടി
Friday 30 September 2022 12:32 AM IST
ന്യൂഡൽഹി: എക്‌സൈസ് നയം മാറ്റത്തെ തുടർന്ന് വിൽക്കാനാകാത്ത 70 ലക്ഷം മദ്യക്കുപ്പികൾ നശിപ്പിക്കാൻ വ്യാപാരികൾ ഡൽഹി സർക്കാരിന്റെ സഹായം തേടി.
ഇതുസംബന്ധിച്ച് വ്യാപാരികൾ ഡൽഹി എക്സൈസ് വകുപ്പിന് കത്തെഴുതി. 2021 നവംബർ 17 നാണ് ഡൽഹി സർക്കാർ 2022ലെ മദ്യ നയം പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ ക്രമക്കേട് ആരോപിച്ച് ലെഫ്റ്റനന്റ് ഗവർണർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് പുതുക്കിയ നയം സർക്കാർ പിൻവലിച്ചു.