രോഹിണി സോമൻ അനുസ്മരണം

Friday 30 September 2022 12:59 AM IST

ആലപ്പുഴ : രോഹിണി സോമൻ അനുസ്മരണയോഗവും പ്രാർത്ഥനാസംഗമവും ഇന്ന് വൈകി​ട്ട് 4.30 ന് എസ്.എൻ.ഡി​.പി​ യോഗം കുന്നംകരി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹി​ക്കും. ബി.റെജി കരുമാലിൽ സ്വാഗതം പറയും. ശിവഗിരി ഉപദേശകസമിതി കൺ​വീനർ കുറിച്ചി സദൻ സ്കോളർഷിപ്പ് വിതരണം നടത്തും. സ്വാമി​ അസ്‌പർശാനന്ദ ചികിത്സാ സഹായം വി​തരണം ചെയ്യും. ഭവനനിർമ്മാണ സഹായ വി​തരണം അഡ്വ.ജേക്കബ് എബ്രഹാം. നി​ർവഹി​ക്കും. 372ാം നമ്പർ ശാഖയ്ക്കുവേണ്ടി വൈസ് പ്രസിഡന്റ് കെ.ബി.മോഹനൻ ഏറ്റുവാങ്ങും.

വെളിയനാട് ഗ്രാമപഞ്ചായത്തംഗം ഓമന രാജപ്പൻ വസ്ത്ര വിതരണം നടത്തും. ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പഠനോപകരണ വിതരണം നടത്തും. കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, ചന്ദൻ പുളിങ്കുന്ന്, സതീശൻ അത്തി​ക്കാട് ,ശിവപ്രസാദ് ,എം.കെ.കമലാസനൻ ശാന്തി, എം.ആർ.ഹരി​ദാസ്, എ.ആർ.രഞ്ജി​ത്ത് മോൻ എന്നിവർ സംസാരി​ക്കും.