എ-സി റോഡിൽ ചരക്ക് വാഹനങ്ങളുടെ യാത്രയ്ക്ക് നിരോധനം

Friday 30 September 2022 12:59 AM IST

ആലപ്പുഴ: എ-സി റോഡ് നവീകരണത്തിന്റെ ഭാഗമായി രാമങ്കരി പാലം പൊളിക്കുന്നതിനെത്തുടർന്ന് ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള താത്ക്കാലിക റോഡിൽ നിരോധനം ലംഘിച്ച് വലിയ വാഹനങ്ങൾ കയറി. ഇതോടെ കളർകോട് മുതൽ പെരുന്ന വരെ ദീർഘദൂര വാഹനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗതം ജില്ലാ കളക്‌ടർ പൂർണമായും നിരോധിച്ചു. കൊയ്ത്തുയന്ത്രങ്ങൾ കയറ്റിയ വാഹനങ്ങൾ, നെല്ലുകയറ്റി പോകുന്ന വാഹനങ്ങൾ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി. കെ.എസ്.ആർ.ടി.സി എണ്ണം കുറച്ച് നിയന്ത്രണവിധേയമായി സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും ചരക്കുവാഹനങ്ങളും അമ്പലപ്പുഴ - തിരുവല്ല റോഡ് വഴി പോകണം.

Advertisement
Advertisement