നിങ്ങളെ കോടീശ്വരന്മാരാക്കാമെന്ന് പരസ്യം, വിദ്യാഭ്യാസം എട്ടാം ക്ലാസ്... തട്ടിപ്പിന്റെ വഴി ഇങ്ങനെ

Friday 30 September 2022 12:46 AM IST

വടക്കാഞ്ചേരി: നിങ്ങളെ കോടീശ്വരന്മാരാക്കാം... ഇതിനോടകം ഇരുന്നൂറ് കോടീശ്വരന്മാരെ സൃഷ്ടിച്ചു എന്നെല്ലാം പരസ്യവാഗ്ദാനം നൽകിയാണ് ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ രാജേഷ് ആളുകളെ തട്ടിച്ചത്. നിരവധി പേർ, എട്ടാംക്ലാസ് വരെ പഠിച്ച രാജേഷ് മലാക്കയുടെ കെണിയിൽ വീണു. പത്ത് മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് കേട്ട് കടംവാങ്ങി വരെ ആളുകൾ നിക്ഷേപം നടത്തി. ക്രിപ്‌റ്റോ കറൻസി ഇടപാട്, ക്രൂഡോയിൽ ബിസിനസ് തുടങ്ങി സാധാരണക്കാർക്ക് മനസിലാകാത്ത പേര് പറഞ്ഞായിരുന്നു നിക്ഷേപം.

തൃശൂർ മലാക്കയിൽ കൊട്ടാരസമാനമായ വീടും കുതിരകളും നൂറുകണക്കിന് പശുക്കളുള്ള ഫാം ഹൗസുമെല്ലാമുള്ള രാജേഷ് വളരെ പെട്ടെന്നാണ് കോടീശ്വരനായത്.മലാക്ക രാജയെന്ന പേരിലാണ് അറിയപ്പെട്ടത്. വാഹനങ്ങളിൽ എല്ലാം മലാക്ക രാജ എന്നെഴുതിയായിരുന്നു സഞ്ചാരം. കോയമ്പത്തൂരിൽ ബംഗ്ലാവിൽ കഴിയുമ്പോൾ പ്രതിമാസം നാൽപതിനായിരം രൂപയാണ് വാടക നൽകിയത്. അംഗരക്ഷകരുടെ അകമ്പടിയോടെ സിനിമാ സ്റ്റൈലിൽ രാജാവായി വിലസിയ രാജേഷിന് പൂട്ടിട്ടത് സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹകരണവും ലഭിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ചായിരുന്നു പൊലീസ് നീക്കം. അംഗരക്ഷകരെ തമിഴ്‌നാട്, കേരള പൊലീസുകാർ സംയുക്തമായി വിരട്ടി ഓടിച്ചാണ് വീട്ടിൽ കയറി രാജേഷ് മലാക്കയെ പിടിച്ചത്. ആറ് മാസമായി രാജേഷിനെ പൊലീസ് തെരയുകയായിരുന്നു. നേരത്തെയും സമാനമായ തട്ടിപ്പുക്കേസുകളിൽ പ്രതിയാണ്. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിലാണ് മലാക്ക. അൻപതിനായിരം രൂപ നിക്ഷേപിച്ചാൽ രണ്ടായിരം രൂപ വരെ പ്രതിദിനം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. മൈ ക്ലബ് ട്രേഡിംഗ്, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ പേരുകളിലായിരുന്നു പണം നിക്ഷേപിച്ചത്.

മ​ണി​ചെ​യി​ൻ​ ​ത​ട്ടി​പ്പു​ക​ളെ
എ​ങ്ങ​നെ​ ​തി​രി​ച്ച​റി​യാം​ ?

തൃ​ശൂ​ർ​:​ ​മ​ൾ​ട്ടി​ലെ​വ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ചെ​യി​ൻ​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​പി​ര​മി​ഡ് ​സ്ട്ര​ക്ച​ർ​ ​എ​ന്നീ​ ​പേ​രു​ക​ളി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ക​മ്പ​നി​ക​ൾ​ ​അ​വ​രു​ടെ​ ​സ്‌​കീ​മു​ക​ളി​ൽ​ ​ചേ​രു​ന്ന​വ​ർ​ക്ക് ​എ​ളു​പ്പ​ത്തി​ലും​ ​വേ​ഗ​ത്തി​ലും​ ​പ​ണം​ ​സ​മ്പാ​ദി​ക്കാ​മെ​ന്ന​ ​വാ​ഗ്ദാ​ന​മാ​ണ് ​ആ​ദ്യം​ ​ന​ൽ​കു​ക.​ ​ചേ​രു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ ​വ​രു​മാ​നം​ ​പ്ര​ധാ​ന​മാ​യും​ ​അ​വ​ർ​ക്ക് ​കീ​ഴി​ൽ​ ​കൂ​ടു​ത​ൽ​ ​അം​ഗ​ങ്ങ​ളാ​കു​മ്പോ​ഴാ​ണ് ​ല​ഭി​ക്കു​ന്ന​ത്.
കീ​ഴി​ൽ​ ​കൂ​ടു​ത​ൽ​ ​അം​ഗ​ങ്ങ​ളെ​ ​ചേ​ർ​ക്കാ​ൻ​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടാ​കും.​ ​പു​തു​താ​യി​ ​ആ​ളു​ക​ൾ​ ​ചേ​രു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​ന​മു​ണ്ടാ​കു​ന്ന​ത് ​പോ​ലെ,​ ​ആ​ളു​ക​ൾ​ ​ചേ​രാ​തി​രി​ക്കു​മ്പോ​ൾ​ ​വ​രു​മാ​നം​ ​കു​റ​യാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​മ​ണി​ചെ​യി​ൻ​ ​ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ​പൊ​ലീ​സ് ​ഫേ​സ്ബു​ക്ക് ​പേ​ജി​ലും​ ​മ​റ്റ് ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​നി​ര​ന്ത​രം​ ​ബോ​ധ​വ​ത്ക​ര​ണ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും​ ​ത​ട്ടി​പ്പ് ​നാ​ൾ​ക്കു​നാ​ൾ​ ​കൂ​ടു​ക​യാ​ണെ​ന്ന് ​ഉ​ന്ന​ത​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്നു.​ ​ത​ട്ടി​പ്പി​നി​ര​യാ​യാ​ലും​ ​നാ​ണ​ക്കേ​ട് ​ഓ​ർ​ത്ത് ​പ​രാ​തി​ ​പ​റ​യു​ന്ന​വ​രും​ ​കു​റ​വ്.​ ​ഇ​താ​ണ് ​ത​ട്ടി​പ്പു​കാ​ർ​ക്ക് ​വ​ള​മാ​കു​ന്ന​തെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ്ര​ദ്ധി​ക്കാൻ

1978​ലെ​ ​പ്രൈ​സ് ​ചി​റ്റ് ​ആ​ൻ​ഡ് ​മ​ണി​ ​സ​ർ​ക്കു​ലേ​ഷ​ൻ​ ​നി​രോ​ധ​ന​ ​നി​യ​മ​ ​പ്ര​കാ​രം​ ​മ​ൾ​ട്ടി​ലെ​വ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്നോ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്നോ​ ​പ​ണം​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​ശി​ക്ഷാ​ർ​ഹ​മാ​യ​ ​കു​റ്റം.
കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ​ ​ഉ​ട​നെ​ ​അ​ടു​ത്തു​ള്ള​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​ക​ണം.
മോ​ഹി​പ്പി​ക്കു​ന്ന​ ​വ​രു​മാ​നം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​ള്ള​ ​മ​ൾ​ട്ടി​ ​ലെ​വ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗു​ക​ളി​ൽ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തുക

Advertisement
Advertisement