സി.പി.ഐ സംസ്ഥാന സമ്മേളനം: പതാകജാഥ പ്രയാണം തുടങ്ങി

Friday 30 September 2022 1:21 AM IST

ചേർത്തല : സി.പി.ഐ സംസ്ഥാന സമ്മേളനനഗറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥയ്ക്ക് വയലാർ രക്തസാക്ഷിമണ്ഡപത്തിൽ തുടക്കമായി.സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.കെ.മേദിനി ജാഥാ ക്യാപ്ടനും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ ടി.ടി.ജിസ്‌മോന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മന്ത്റി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.സംഘാടക സമിതി ചെയർമാൻ എം.കെ.ഉത്തമൻ അദ്ധ്യക്ഷനായി.ജാഥാ വൈസ് ക്യാപ്ടൻ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ,സംഘാടക സമിതി കൺവീനർ എം.സി.സിദ്ധാർത്ഥൻ,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ,നേതാക്കളായ എൻ.എസ്.ശിവപ്രസാദ്,പി.അജിത് കുമാർ,ആർ.സുഖലാൽ തുടങ്ങിയവർ പങ്കെടുത്തു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ ഇന്ന് വൈകിട്ട് സമ്മേളനനഗരിയിലെത്തും. ഒക്ടോബർ 1,2,3 തിയതികളിൽ തിരുവനന്തപുരത്താണ് സമ്മേളനം.

Advertisement
Advertisement