സ്റ്റെഫി സേവ്യറുടെ ഷറഫുദീൻ ചിത്രത്തിൽ നായികയായി അർഷ ബൈജുവും
ഷറഫുദ്ദീനെ നായകനാക്കി പ്രശസ്ത കോസ്റ്റ്യു ഡിസൈനറായ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർഷ ബൈജുവും നായിക. രജിഷ വിജയനാണ് മറ്റൊരു നായിക.പതിനെട്ടാം പടി എന്ന ചിത്രത്തിൽ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർഷ എത്തുന്നത്. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് അർഷ .ആവറേജ് അമ്പിളി എന്ന വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് സ്റ്റെഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥാപരിസരം. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, സൈജുകുറുപ്പ് ,അൽത്താഫ് സലിം ,ബിജു സോപാനം. ബിന്ദു പണിക്കർ, സുനിൽ സുഗത എന്നിവരാണ് മറ്റ് താരങ്ങൾ. രചന - മഹേഷ് ഗോപാൽ ,ജയ് വിഷ്ണു .ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്.
ബി ത്രീ എം കിയേഷൻസിന്റെ ബാനറിൽ നോബിൻ മാത്യ , മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ|വാഴൂർ ജോസ്.