താജ്‌മഹലിനോടല്ല, വിദേശ സഞ്ചാരികൾക്കിപ്പോൾ പ്രിയം മറ്റൊരു അത്ഭുതത്തോട്, കാരണം നരേന്ദ്ര മോദി

Friday 30 September 2022 10:37 AM IST

ന്യൂഡൽഹി: 2021ൽ ഇന്ത്യ സന്ദർശിച്ച വിദേശസഞ്ചാരികളിൽ കൂടുതൽ പേരും എത്തിയത് മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിൽ 1.26 ദശലക്ഷവും, തമിഴ്‌നാട്ടിൽ 1.23 ദശലക്ഷവും സഞ്ചാരികളാണെത്തിയത്.

ആഭ്യന്തര സഞ്ചാരികൾ കൂടുതലെത്തിയത് തമിഴ്നാട്ടിലും ഉത്തർ പ്രദേശിലുമാണ്. തമിഴ്‌നാട്ടിൽ

140.65 ദശലക്ഷം സഞ്ചാരികളെത്തിയപ്പോൾ ഉത്തർപ്രദേശിൽ ഇത് 86.12 ദശലക്ഷവുമാണ്. ലോക ടൂറിസം ദിനത്തിൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. കൂടാതെ കൊവിഡിനെ തുടർന്ന് ഇന്ത്യൻ ടൂറിസത്തിൽ 44.5 ശതമാനം നെഗറ്റീവ് വളർച്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

2021-22ൽ ആഭ്യന്തര സന്ദർശകർ കൂടുതലെത്തിയത് താജ്മഹലിലാണ്. വിദേശികൾ കൂടുതലെത്തിയത് തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള സ്മാരകങ്ങളിലും.

വിദേശികൾ കുറഞ്ഞു, 'അഭ്യന്തര" വളർച്ച 98%

 2021ൽ ഇന്ത്യയിലെത്തിയ വിദേശികൾ- 1.52 ദശലക്ഷം

 2020ൽ ഇന്ത്യയിലെത്തിയ വിദേശികൾ- 2.74 ദശലക്ഷം

 2021 ലുണ്ടായ നെഗറ്റീവ് വളർച്ച- 44.5 %

 മഹാരാഷ്ട്രയിലെത്തിയ വിദേശികൾ- 1.26 ദശലക്ഷം

 തമിഴ്‌നാട്ടിലെത്തിയവർ- 1.23 ദശലക്ഷം

 2021ലെ ആഭ്യന്തര സഞ്ചാരികൾ- 677.63 ദശലക്ഷം

 2020ൽ ഇത്- 610.22 ദശലക്ഷം

 2021ലെ ആഭ്യന്തര സഞ്ചാരി വളർച്ച- 11.05%

 തമിഴ്‌നാട്ടിലെ ആഭ്യന്ത സഞ്ചാരികൾ- 140.65 ദശലക്ഷം

 ഉത്തർപ്രദേശിലെത്തിയവർ- 86.12 ദശലക്ഷം
 2021-22 ലെ വിദേശ സന്ദർശകൾ- 3,18,673

 2020-21ൽ- 4,15,859

 2021-22ലുണ്ടായ സഞ്ചാരികളുടെ കുറവ്- 23.4%
 2021-22ൽ മഹാബലിപുരത്തെത്തിയ ആഭ്യന്തര സന്ദർശകർ- 2,60,46,891

 2020-21ൽ ഇത്- 1,31,53,076

 2021-22ലെ വളർച്ച- 98%

Advertisement
Advertisement