ബാരാമുള്ളയിൽ ഏറ്റുമുട്ടൽ, രണ്ട് തീവ്രവാദികളെ വധിച്ചു

Saturday 01 October 2022 12:17 AM IST

ബാരാമുള്ള: കാശ്‌മീരിലെ ബാരാമുള്ളയിൽ ഇന്നലെ പുലർച്ചെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ യെഡിപ്പോര,​ പട്ടാൻ മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാൻ ജില്ലയിലെ ചിത്രഗാം പ്രദേശത്തും ഏറ്റുമുട്ടലുണ്ടായി. കുൽഗാം ജില്ലയിലെ അവ്ഹോതു ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement