എം.ബി.എ ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷൻ

Saturday 01 October 2022 12:21 AM IST
എം.ബി.എ

ചേർത്തല : സംസ്ഥാന സഹകരണയൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ ബാച്ചിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും.ചേർത്തല കോ ഓപ്പറേ​റ്റിവ് ടെയിനിംഗ് കോളേജിൽ ഇന്ന് രാവിലെ 10 മുതൽ 12.30 വരെയാണ് അഡ്മിഷൻ. കേരള സർവകലാശാലയുടെയും,എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്,മാർക്ക​റ്റിംഗ്,ഹ്യൂമൻ റിസോഴ്സ്,ലോജിസ്​റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രീതർക്കും,ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും സീ​റ്റ് സംവരണമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, വിശദവിവരങ്ങൾക്ക് 9446835303,8547618290, www.klkma.ac.in .

Advertisement
Advertisement