കാട്ടാക്കട മർദ്ദനക്കേസിൽ ആദ്യ അറസ്റ്റ്,​ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായത് തിരുമല നിന്ന്

Friday 30 September 2022 11:18 PM IST

തിരുവനന്തപുരം: കാട്ടാക്കട അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.,സി ജീവനക്കാർ മർദ്ദിച്ച കേസിൽ ആദ്യ അറസ്റ്റ്. സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് കുമാറിനെ തിരുമല ചാടിയറയിൽ നിന്ന് പൊലീസ് പിടികൂടി. കാട്ടാക്കട ഡിവൈ.എസ്.പിയുടെ ഷാഡോ സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെ.എസ്.ആ‍ർ.ടി.സി ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്,​ കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ്.ആർ. സുരേഷ് കുമാർ,​ കണ്ടക്ടർ എൻ. അനിൽകുമാർ,​ മെക്കാനിക് അജി,,​ ഓഫീസ് അസിസ്റ്റന്റ് മിലി ൻ ഡോറിച്ച് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് തള്ളിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആർ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്.