പതിനാറുകാരിയെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു; പണം നൽകാതായതോടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

Saturday 01 October 2022 12:39 PM IST

ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികൾ. 2021 ഡിസംബറിലാണ് പതിനാറുകാരിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തത്.

തുടർന്ന് അരലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്നും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പണം നൽകാതായതോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എട്ട് പ്രതികളും പെൺകുട്ടിയുടെ വീടിന് സമീപമാണ് താമസിക്കുന്നത്.

പെൺകുട്ടിയുടെ പിതാവ് വീഡിയോയെക്കുറിച്ച് അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ജനുവരിയിലും പ്രതികൾ മകളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.