' പാടാം നമുക്ക് പാടാം ' സംഗീത കൂട്ടായ്‌മ

Sunday 02 October 2022 1:10 AM IST

വർക്കല: പാടാം നമുക്ക് പാടാം സംഗീത കൂട്ടായ്‌മയുടെ ആറാം വാർഷികവും ഓണാഘോഷവും ഇന്ന് രാവിലെ 9.30ന് എസ്.ആർ.മിനി ആഡിറ്റോറിയത്തിൽ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികളും ഓണസദ്യയും. വൈകിട്ട് 5ന് നഗരസഭ ചെയർമാൻ കെ.എം.ലാജി സമ്മാനദാനം നിർവഹിക്കും. വർക്കല ഡിവൈ.എസ്.പി നിയാസ്, ഫാ. ജിജോ പി.സണ്ണി, കൗൺസിലർ എസ്.പ്രദീപ്, ഡോ.ശ്യാം ജി വോയിസ്, രമ എസ് നായർ എന്നിവർ സംസാരിക്കും. കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളായ മനോഹർ.ജി, ചന്ദ്രമോഹൻ പോറ്റി, എം.ആർ.വിമൽകുമാർ, എസ്.സുരേഷ്ബാബു, വർക്കല മോഹൻദാസ്, സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ചെറുന്നിയൂർ നമശിവായൻ എന്നിവരെ ആദരിക്കും.