അക്ഷരദീപ പ്രകാശനം

Sunday 02 October 2022 12:13 AM IST

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഹരിശ്രീ- 2022 എന്നപേരിൽ കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തുന്നു. അഞ്ചിന് വിജയദശമി ദിവസം രാവിലെ ഏഴ് മുതൽ കല്ലാർ സഹ്യാദ്രിനാഥ സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അക്ഷരദീപ പ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ സാന്നിധ്യത്തിൽ പച്ചടി എസ്.എൻ എൽ.പി സ്‌കൂൾ പ്രഥമ അദ്ധ്യാപകനും ഗുരുധർമ്മ പ്രചാരകനുമായ ബിജു പുളിക്കലേടത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.